Join News @ Iritty Whats App Group

കൂടുതല്‍ അന്വേഷണം വേണം; ലൈംഗികാതിക്രമക്കേസുകളിൽ മുകേഷ് അടക്കമുള്ള നടന്‍മാരുടെ അറസ്റ്റ് ഉടനില്ലെന്ന് എഐജി

ലൈംഗികാതിക്രമക്കേസുകളിൽ മുകേഷ് അടക്കമുള്ള നടന്‍മാരുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലയുള്ള എഐജി പൂങ്കുഴലി ഐപിഎസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു.

പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും എഐജി അറിയിച്ചു. അതേസമയം കേസില്‍ മുകേഷ്, കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് ചന്ദ്രശേഖര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതിമുറിയിലാണ് വാദം.

Post a Comment

أحدث أقدم
Join Our Whats App Group