Join News @ Iritty Whats App Group

ജാമ്യാപേക്ഷയെ എതിര്‍ത്തതിന്റെ വൈരാഗ്യം ! അഭിഭാഷകയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി ; പ്രതികളായ അഭിഭാഷകൻ മുസ്തഫ കാമിലും മക്കളും കൂട്ടാളികളും പിടിയിലായി


ജാമ്യാപേക്ഷയെ എതിര്‍ത്തതിന്റെ വൈരാഗ്യം ! അഭിഭാഷകയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി ; പ്രതികളായ അഭിഭാഷകൻ മുസ്തഫ കാമിലും മക്കളും കൂട്ടാളികളും പിടിയിലായി



ത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ അഭിഭാഷകയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയ കേസില്‍ മൂന്ന് അഭിഭാഷകരടക്കം ആറുപേര്‍ അറസ്റ്റിലായി.അഭിഭാഷകനായ മുസ്തഫ കാമില്‍(60) ഇയാളുടെ മക്കളായ അസദ് മുസ്തഫ(25) ഹൈദര്‍ മുസ്തഫ(27) സല്‍മാന്‍ മുസ്തഫ(26) എന്നിവരും അഭിഭാഷകരായ മുനാജിര്‍ റാഫി(45) കേശവ് മിശ്ര(46) എന്നിവരാണ് അഭിഭാഷകയായ മോഹിനി തോമർ (40) കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.



ഈ മാസം മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മോഹിനിയെ കോടതിക്ക് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയെന്നുമാണ് കേസ്. സംഭവത്തില്‍ മോഹിനിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് മുസ്തഫ കാമില്‍ അടക്കമുള്ളവരെ പോലീസ് പിടികൂടിയത്. മുസ്തഫ കാമിലിന്റെ മക്കള്‍ പ്രതികളായ കേസില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതിന്റെ പേരില്‍ പ്രതികള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു.



കസ്ഗഞ്ചിലെ കോടതിവളപ്പിന് പുറത്തുനിന്ന് മോഹിനിയെ തട്ടിക്കൊണ്ടുപോയ സംഘം അജ്ഞാതകേന്ദ്രത്തിലെത്തിച്ച്‌ അഭിഭാഷകയെ കൊലപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group