കാഞ്ഞങ്ങാട്: അധ്യാപക ദിനത്തിൽ വിദ്യാർഥിക്ക് മർദനം. പാഠഭാഗങ്ങൾ ഉറക്കെ വായിക്കാതിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച ട്യൂഷൻ അധ്യാപികയ്ക്കെതിരേ കേസ്. അജാനൂർ കടപ്പുറം സ്വദേശിനി സൂര്യ (22)ക്കെതിരേയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
അധ്യാപികയുടെ അടിയേറ്റ് ഒമ്പതുവയസുകാരിയായ കുട്ടിയുടെ കൈവിരൽ ഒടിഞ്ഞിരുന്നു. കുട്ടിയുടെ പുറത്ത് ചൂരൽ വീശി അടിച്ചതിനെ കൈകൊണ്ട് തടയാൻ ശ്രമിച്ചപ്പോഴാണു വിരൽ ഒടിഞ്ഞത്.
ചൂരൽകൊണ്ട് ഒന്നിലേറെ തവണ ആഞ്ഞടിച്ചതിന്റെ പാടുകൾ കുട്ടിയുടെ പുറത്തുണ്ട്. കൈവിരലിന് കടുത്ത വേദനയും ദേഹത്ത് പാടുകളും കണ്ടാണ് കുട്ടിയുടെ രക്ഷിതാക്കൾ വിവരമറിഞ്ഞത്. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നഗരമധ്യത്തിലുള്ള ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കാൽത്തണ്ടയിൽ ചൂരൽ കൊണ്ട് അടിച്ചു പൊട്ടിച്ചതിനു മൂന്ന് അധ്യാപകർക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു.
വിദ്യാർഥികൾക്കിടയിലുണ്ടായ സംഘർഷം കണ്ട് പെട്ടെന്ന് കയറിവന്ന അധ്യാപകർ കണ്ണിൽ കണ്ടവരെയെല്ലാം അടിക്കുകയായിരുന്നുവെന്നും സംഘർഷത്തിൽ ഉൾപ്പെടാതിരുന്ന വിദ്യാർഥിക്കാണ് ചൂരൽ കൊണ്ട് മർദനമേറ്റതെന്നുമാണ് പരാതി
إرسال تعليق