Join News @ Iritty Whats App Group

പോസ്റ്റ് ഓഫീസിൽ നിന്നെന്ന പേരിലുള്ള ആ മെസേജില്‍ ക്ലിക്ക് ചെയ്യല്ലേ... മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശമെന്ന വ്യാജേനയും സൈബർ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കേരള പൊലീസ് വിശദീകരിക്കുന്നു. പോസ്റ്റിന്‍റെ പൂർണരൂപം ചുവടെ കാണാം. 

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശ രൂപത്തിലും പുതിയ സൈബർ തട്ടിപ്പ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ ആണ് ലിങ്കുകൾ അയയ്ക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പിന് ഇരയാകാൻ സാധ്യത കൂടുതലാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group