മലപ്പുറം > മലപ്പുറത്ത് നിന്നും കാണാതായ യുവാവിനെ ഊട്ടിയിൽ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കണ്ടെത്തിയത്.
മങ്കട പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി (30)നെ സെപ്തംബര് നാലിനാണ് കാണാതായത്. പകൽ പാലക്കാട്ടേക്കുപോയ യുവാവ് വീട്ടിലെത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. വിവാഹത്തിനായി പണം സംഘടിപ്പിക്കാനാണ് പോയതെന്നും കൈവശം ഒരുലക്ഷം രൂപയുള്ളതായും ബന്ധുക്കൾ പറഞ്ഞിരുന്നു.
കാണാതായ അതേദിവസം രാത്രി 8.10 ന് വിഷ്ണുജിത്തിന്റെ മൊബൈല് ഫോണ് ഓഫായി. പാലക്കാട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് വിഷ്ണുജിത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം പൊലീസാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്.
إرسال تعليق