മസ്കത്ത്: ഇബ്രി തൈബ് സനാഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂർ മൊറാഴബക്കളം തട്ട് പറമ്ബിലെ തറോല്‍ രൂപേഷിന്റെ (47) മൃതദേഹം ശനിയാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.
ഉച്ചക്ക് 12 മണിക്ക് സംസ്കാരം നടത്തി.
ബക്കളത്തെ തറോല്‍ ഗൗരിയുടെയും പരേതനായ മുകുന്ദന്റെയും മകനാണ്. ഭാര്യ പ്രവീണ പട്ടുവം സ്വദേശിയാണ്. മകള്‍: വൈഗ. സഹോദരി: രൂപ. ഇബ്രിയിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
إرسال تعليق