Join News @ Iritty Whats App Group

ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സർക്കാർ നിലനില്‍ക്കുന്നത്, കേന്ദ്രസര്‍ക്കാരിന്‍റെ സംരക്ഷണമെന്ന് കെ.സുധാകരന്‍

ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സർക്കാർ നിലനില്‍ക്കുന്നത്, കേന്ദ്രസര്‍ക്കാരിന്‍റെ സംരക്ഷണമെന്ന് കെ.സുധാകരന്‍



എറണാകുളം:ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സർക്കാർ നില നിന്ന് പോകുന്നതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു.പിണറായി വിജയനെതിരെ എത്രയോ കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്.പക്ഷെ കേന്ദ്ര സർക്കാർ പിണറായിയെ സംരക്ഷിച്ചു നിർത്തി.ആര്‍എസ്എസ് ശാഖ സംരക്ഷിച്ചുവെന്ന തന്‍റെ പ്രസ്താവന വേറൊരു സാഹചര്യത്തിലായിരുന്നു.അതും സ്പീക്കറുടെ പ്രതികരണവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ പലരും സിപിഎംബന്ധമുള്ളവരാണ്.അവരെ സംരക്ഷിക്കാൻ ആണ് റിപ്പോർട്ട് പുറത്ത് വിടുന്നത്. നീട്ടികൊണ്ട് പോയത്.ആർഎസ്എസുമായി ചർച്ച നടത്തിയ കോൺഗ്രസ് എംപി ആരാണെന്ന് അന്വേഷിക്കുകയാണ്. അങ്ങനെ ഒരു വിവരവും ലഭിച്ചിട്ടില്ല.എൻഎച്ച്എ ഐ പാനലിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത് അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹത്തിന് കിട്ടിയ അംഗീകാരം മാത്രമായാണ് കാണുന്നതെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group