ന്യൂഡല്‍ഹി: സ്‌കൂളില്‍ പതിവായി മാംസാഹാരം കൊണ്ടുവന്ന അഞ്ചുവയസ്സുകാരനെ കൂട്ടുകാരായ മറ്റു കുട്ടികളെ മതം മാറ്റത്തിന് ശ്രമിക്കുന്നു എന്നാരോപിച്ച് പ്രധാന അദ്ധ്യാപകന്‍ പുറത്താക്കിയത് വിവാദമാകുന്നു. പ്രിന്‍സിപ്പലും കുട്ടിയുടെ മാതാവും തമ്മില്‍ സ്‌കൂളില്‍ വെച്ച് നടത്തിയ വാക്കേറ്റത്തിന്റെയും തര്‍ക്കത്തിന്റേയും വീഡിയോ എന്ന് പ്രചരണമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഹില്‍ട്ടണ്‍ കോണ്‍വെന്റ് സ്‌കൂളില്‍ പതിവായി മാംസാഹാരം കൊണ്ടുവരുന്നതിനെ പ്രിന്‍സിപ്പല്‍ അധിക്ഷേപിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. 'എല്ലാവരെയും മാംസാഹാരം കഴിക്കാന്‍ പ്രേരിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്നും ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്നും നിങ്ങളുടെ കുട്ടി പറയുന്നതായി പ്രിന്‍സിപ്പല്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാനാകും.
വിദ്യാര്‍ത്ഥി തുടര്‍ച്ചയായി മാംസാഹാരം കൊണ്ടുവരുന്നുണ്ടെന്ന് വീഡിയോയില്‍ പ്രിന്‍സിപ്പല്‍ അമ്മയോട് പറയുന്നു. പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും നിങ്ങള്‍ ഇത് അവനെ പഠിപ്പിക്കുകയാണ് എന്നും പ്രിന്‍സിപ്പല്‍ കുട്ടിയുടെ മാതാവിനോട് പറയുന്നു. അദ്ദേഹം ആരോപിക്കുന്നു.
രാവിലെ മുതല്‍ തന്റെ കുട്ടിയെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് യുവതി വീഡിയോയില്‍ ആരോപിക്കുമ്പോള്‍ തനിക്ക് അവനെ ഇനി പഠിപ്പിക്കാന്‍ താല്‍പ്പര്യമില്ല, ഞങ്ങള്‍ അവനെ പുറത്താക്കി എന്നാണ് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ക്കുന്നു. വ്യാഴാഴ്ച അധ്യാപക ദിനത്തിലായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥിയുടെ അമ്മയും തമ്മിലുള്ള ചൂടേറിയ വാക്കേറ്റം. മാതാവ് നല്‍കിയ പരാതി സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചിരിക്കുകയാണ്.
إرسال تعليق