യോഗത്തിലെ അജണ്ടയിൽ എ.ഡി.ജി.പി വിഷയം ഇല്ലെങ്കിലും ആർ.ജെ.ഡി യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. പിന്നാലെ മറ്റു കക്ഷികളും സമാന ആവശ്യം ഉന്നയിച്ചു
എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഉടന്‍ നടപടിയില്ല. എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ, ആർ.ജെ.ഡി ഉൾപ്പെടെയുള്ള ഘടക കക്ഷികൾ എല്‍.ഡി.എഫ്. യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും എ.ഡി.ജി.പിക്കെതിരായ ഡി.ജി.പി.യുടെ അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തിൽ സ്വീകരിച്ചത്.
യോഗത്തിലെ അജണ്ടയിൽ എ.ഡി.ജി.പി വിഷയം ഇല്ലെങ്കിലും ആർ.ജെ.ഡി യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. പിന്നാലെ മറ്റു കക്ഷികളും സമാന ആവശ്യം ഉന്നയിച്ചു. എന്നാൽ, മുഖ്യമന്ത്രി അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാടിൽ ഉറച്ചുനിന്നു. വിവാദങ്ങളിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെയാണ് തിരുവനന്തപുരം എ.കെ.ജി സെൻ്ററിൽ എൽ.ഡി.എഫ് യോഗം ചേർന്നത്.
യോഗത്തിന് മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തിയിരുന്നു. ഘടകകക്ഷികൾ യോഗത്തിന് തൊട്ടുമുമ്പ് പരസ്യമായി നിലപാട് പറഞ്ഞ് രംഗത്തെത്തിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ആർ.ജെ.ഡി നേതാവ് വർഗീസ് ജോർജ് എ.ഡി.ജി.പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. അജിത് കുമാര്‍ തുടരുന്നത് മതേതര സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി കൂട്ടിക്കാഴ്ച നടത്തിയത് ഗൗരവതരമെന്നാണ് എൻ.സി.പി നേതാവ് പി.സി. ചാക്കോ പ്രതികരിച്ചത്.
إرسال تعليق