ഇരിട്ടി : സംഘടന, സമുദായം, സമൂഹം എന്ന പ്രമേയത്തിൽ സംസ്ഥാന യൂത്ത് ലീഗ് കാമ്പയിന്റെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലം യുവജാഗരൺ' സ്പെഷ്യൽ മീറ്റ് ഇരിട്ടി ഇയോട്ട് ഹോട്ടലിൽ നടന്നു.
സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതിയംഗം സിജിത്ത് ഖാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്
ഫവാസ് പുന്നാട് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അലി മംഗര പ്രമേയ പ്രഭാഷണം നടത്തി. കെപി അജ്മൽ, പിസി ഷംനാസ്, ഷഹീർ കീഴ്പ്പള്ളി, അബ്ദുറഹ്മാൻ കേളകം, കെ വി ഫാസിൽ, ഖാലിദ് തിട്ടയിൽ, ഇ.കെ സവാദ്, ഇജാസ് ആറളം, കെപി റംഷാദ് തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق