റിയാദ്: സാമൂഹിക പ്രവർത്തകനും തെക്കുപടിഞ്ഞാറൻ സൗദിയിലെ ബൈഷിൽ കെ.എം.സി.സി ഏരിയ പ്രസിഡൻറുമായ മലപ്പുറം എടരിക്കോട് സ്വദേശി പരുത്തികുന്നൻ കോമുഹാജി (53) ഹൃദയാഘാതം മൂലം ജിസാനിൽ നിര്യാതനായി. വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 20 വർഷമായി റാബിഖ്, ജിസാൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി റിവൈവ കമ്പനി ബൈഷ് ശാഖാ മാനേജരായിരുന്നു. കെ.എം.സി.സി വേദികളിൽ സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹം. ഭാര്യ: ഷമീമ മണ്ണിങ്ങൽ. മക്കൾ: മുഹമ്മദ് യാസീൻ (ദുബൈ), മുഹമ്മദ് അഞ്ചൽ, ഫാത്തിമ ഷെൻസ. പിതാവ്: പരേതനായ പരുത്തികുന്നൻ മുഹമ്മദ് ഹാജി. മാതാവ്: ഉണ്ണി പാത്തുമ്മ അഞ്ചുകണ്ടൻ (എടരിക്കോട് മുൻ പഞ്ചയത്ത് പ്രസിഡൻറ്), സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഇഖ്ബാൽ, പി.കെ. റംല, പി.കെ. സജിന, പി.കെ. ബുഷ്‌റ മോൾ.
മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തുടർനടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്. കോമുഹാജിയുടെ ആകസ്മികമായ വിയോഗം ജിസാൻ കെ.എം.സി.സിക്ക് തീരാനഷ്ടമാണെന്ന് സെൻട്രൽ കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.
إرسال تعليق