ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നൽകുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൃതദേഹം ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾ ആരംഭിച്ചു.
കർണാടക പോലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.
ആംബുലൻസിനെ കാർവാർ എംഎൽഎ സതീഷ് സെയിൽ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.
إرسال تعليق