ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ് അവശനിലയിലായിരുന്ന മുറിവാലന്‍ കൊമ്പന്‍ ചിന്നക്കനാലില്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ചിന്നക്കനാലില്‍ നിന്ന് 500 മീറ്റര്‍ അകലെ കാട്ടില്‍ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ഇടതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ട മുറിവാലന്‍ കൊമ്പനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു.
ഓഗസ്റ്റ് 21ന് ആയിരുന്നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മുറിവാലന്‍ കൊമ്പന്റെ പിന്‍ഭാഗത്തായി 15 ഇടങ്ങളില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായി വനംവകുപ്പ് അറിയിച്ചു. അവശനിലയില്‍ കണ്ടെത്തിയ മുറിവാലന്‍ കൊമ്പനെ വനംവകുപ്പ് വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു.
ചക്കക്കൊമ്പനും മുറിവാല്‍ കൊമ്പനും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നെന്ന് വനംവകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം വനംവകുപ്പ് നടത്തിയ പരിശോധനയില്‍ മുറിവാല്‍ കൊമ്പന്‍ വെള്ളം കുടിക്കുന്നതായി കണ്ടെത്തി. ചക്കക്കൊമ്പന്റെ ആക്രമണത്തെ തുടര്‍ന്നുണ്ടായ മുറിവുകളാണ് മുറിവാലനെ മരണത്തിലേക്ക് നയിച്ചത്.
إرسال تعليق