ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ക്യാബിനുള്ളിൽ ഒരു മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎ വ്യക്തമാക്കി. മൂന്നാം ഘട്ട തിരച്ചിൽ പുരോഗമിക്കുന്നതിനിടയിലാണ് ഇപ്പോൾ അർജുന്റെ ലോറി കണ്ടെത്തിയിരിക്കുന്നത്. മൂന്നാം ഘട്ട തിരച്ചിൽ തുടങ്ങി ഇന്ന് ആറാം ദിവസമാണ് തിരച്ചി നടന്നിരുന്നത്. നേരത്തേ നടത്തിയ തിരച്ചിലിൽ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായിരുന്നില്ല.
അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയാകും. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്‍റെ ലോറികണ്ടെത്താനായത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തുവാണ് കണ്ടെത്തിയത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചില്‍ നടന്നുകൊണ്ടിരുന്നത്.
അതേസമയം ഇന്നലെയും പ്രദേശത്ത് റെഡ് അലർട്ടായിരുന്നു. എന്നാൽ രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാൽ ഡ്രഡ്‍ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തേ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താനായത്. നേരത്തേ ഡ്രോൺ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജർ ഇന്ദ്രബാലന്‍റെ പോയന്‍റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാന പരിശോധന. എന്നാൽ ഇന്ദ്രബാലന്‍റെ ഡ്രോൺ പരിശോധനയിൽ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട പോയന്‍റിൽ നിന്നും ഒന്നും കണ്ടെത്താനായിരുന്നില്ല.
إرسال تعليق