Join News @ Iritty Whats App Group

ബംഗാളി നടിയുടെ പരാതി: സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി


കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നത്. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും അതുകൊണ്ടു തന്നെ അറസ്റ്റ് നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ രഞ്ജിത് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യം പ്രോസിക്യൂഷനും അംഗീകരിച്ചു. ഇതോടെയാണ് ഹര്‍ജി ജസ്റ്റിസ് സി.എസ്.ഡയസ് അവസാനിപ്പിച്ചത്.

രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാന്‍ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു, തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി. അതിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതി പരിഗണിച്ച ഘട്ടത്തില്‍ ഇത് ജാമ്യം ലഭിക്കാവുന്ന കേസാണിതെന്ന് കോടതി പരാമര്‍ശിച്ചു. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ചുമത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group