കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. വയനാട് കേണിച്ചിറ സ്വദേശികളായ ധനേഷ്, ഭാര്യ അഞ്ജു, മൂന്ന് വയസുകാരനായ മകൻ എന്നിവരാണ് മരിച്ചത്.
ബൈക്കിൽ ലോറി ഇടിച്ചായിരുന്നു അപകടം. വൈകീട്ട് മൂന്നരയോടെയായിരുന്ന സംഭവം. മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. അതേസമയം മൂന്നുപേരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലാണ്.
إرسال تعليق