Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ ലേഖനത്തിനെതിരെ അൻവർ; 'എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറഞ്ഞില്ല, മലപ്പുറത്തെ അപമാനിച്ചു'

കോഴിക്കോട്: മാമികേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്ന് പിവി അൻവർ എംഎൽഎ. പണത്തിനു മുന്നിൽ ഒന്നും പറക്കില്ലെന്നപോലെ എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ലെന്ന് അൻവർ പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടെന്ന് മാറ്റിയത്, അതും എക്സൈസിലേക്ക്. വിക്രമിനെ തിരികെ ഐഒ ആക്കണം എന്നവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ടു. ശുപാർശ ഡിജിപിക്കു നൽകി. പക്ഷേ ഒന്നും ഉണ്ടായില്ലെന്നും അൻവർ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്തിൽ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോ​ഗത്തിലാണ് അൻവറിന്റെ പരാമർശം. 

നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ല. പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ, എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പൊലീസിലെ ക്രിമിനൽ വൽക്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കുമെന്നും പറഞ്ഞ അൻവർ കണ്ണൂരിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ച കേസിലും പ്രതികരിച്ചു. കണ്ണൂരിൽ 2017 ഡിസംബറിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതിൽ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. നേരത്തെ ഒരു കൗൺസിലിംഗിൽ ആഷിർ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്റെ മരണത്തിനു പിന്നാലെ 2 യുവാക്കൾ നാട്ടിൽ നിന്ന് അപ്രത്യക്ഷ്യമായെന്നും അൻവർ പറഞ്ഞു. 

ഈ നാട്ടിൽ നന്നായി ജീവിക്കാൻ കഴിയും എന്ന് നമ്മൾ വിചാരിക്കണ്ട. നൂറിലേറെ പേർ ഇല്ലാത്ത എംഡിഎംഎ കേസിൽ ഉൾപ്പെട്ടു. നിരവധി പൊലീസുകാർ ആണ് എംഡിഎംഎ കച്ചവടം ഇപ്പോൾ ചെയ്യുന്നത്. സുജിത് ദാസിനെപോലെ ചിലർ ആണിങ്ങനെ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഹിന്ദു ലേഖനത്തിൽ സിപിഎം ആണ് ഹിന്ദുത്വത്തെ നേരിട്ടത് എന്ന് പറയുന്നു. അതിൽ ശരിയുണ്ട്. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെ അല്ല. എന്ത് കൊണ്ടു മുഖ്യമന്ത്രി മലയാള മാധ്യമങ്ങളോട് ഇക്കാര്യം പറയാത്തത്. ഇംഗ്ലീഷ് പത്രത്തിന് കൊടുത്താൽ ദില്ലിയിൽ കിട്ടുമല്ലോ?.കരിപൂർ എയർപോർട്ടിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്. കൊണ്ടുവന്നവനോ, അയച്ചവനോ ആരെന്ന് നോക്കില്ല. പൊലീസിന് മയക്കുമരുന്ന് ബന്ധമുണ്ട്. മത സൗഹാർദത്തിന്റെ കടക്കൽ കത്തി വയ്ക്കുന്നത് മുഖ്യമന്ത്രിയാണ്. അതും ആർഎസ്എസുമായി സഹകരിച്ച്. നമ്മുടെ പ്രതികരണശേഷി നഷ്ടപ്പെട്ടു. ഇത് പോരാളികളുടെ നാടാണ് എന്നോർക്കണം. സിപിഎമ്മിനോടും ഇടതു മുന്നണിയോടും ജനങ്ങൾക്ക് ഉണ്ടായ അടുപ്പം ഇല്ലാതാക്കിയത് പൊലീസും ആഭ്യന്തര വകുപ്പുമാണെന്നും അൻവർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group