പാലക്കാട്: എഡിജിപി എംആർ അജിത്ത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. എഡിജിപി എംആർ അജിത്ത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി. അജിത്ത് കുമാറിനെ മാറ്റാതെ നടത്തുന്ന അന്വേഷണത്തിൽ കാര്യമില്ലെന്നും ആർഎസ്എസ് നേതാക്കളെ കണ്ടത് ഗുരുതര വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിയെ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിന് ശേഷം മാറ്റി നിർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും കെഇ ഇസ്മായിൽ പറഞ്ഞു. ഇടതു മുന്നണിയിലെ സിപിഐ അടക്കം ഘടകകക്ഷികളുടെ അഭിപ്രായം എഡിജിപിയെ മാറ്റിനിർത്തണം എന്നതാണ്. എഡിജിപിയെ മാറ്റിനിർത്തി അന്വേഷിച്ചാൽ സർക്കാരിൻ്റെ വിശ്വാസ്യത കൂടും. ഇങ്ങനെ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق