Join News @ Iritty Whats App Group

ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം.. ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു: മമ്മൂട്ടി


ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരന്‍ ജെന്‍സനും വിടപറഞ്ഞിരിക്കുകയാണ്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍, ഒന്‍പത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്റെ മരണത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടിയും.



”ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും” എന്നാണ് മമ്മൂട്ടി ദുഃഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.



നടന്‍ ഫഹദ് ഫാസില്‍ ജെന്‍സന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. അതേസമയം, കല്‍പറ്റയില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ജെന്‍സന് പരിക്കേറ്റത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.



അപകടം നടക്കുമ്പോള്‍ ജെന്‍സന്‍ ആയിരുന്നു വാന്‍ ഓടിച്ചിരുന്നത്. ശ്രുതിയുടെ കാലിന് പൊട്ടലുണ്ട്. മണ്ണിടിച്ചിലില്‍ അവള്‍ക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹം ഉടന്‍ നടത്താനായിരുന്നു ഒരുക്കങ്ങള്‍. മണ്ണിടിച്ചിലിന് മുമ്പ് ജെന്‍സനും ശ്രുതിയും വിവാഹനിശ്ചയം നടത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group