ഇരിട്ടി: ടൗണിലെ പാര്‍ക്കിങ് വിഷയത്തില്‍ ഉപഭോക്താക്കളുടെ വാഹനങ്ങള്‍ 2 മണിക്കൂര്‍ എങ്കിലും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. നിലവില്‍ അര മണിക്കൂര്‍ സമയം മാത്രമാണ് പാര്‍ക്കിങ്ങിന് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇത് ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ആളുകള്‍ ഇങ്ങോട്ട് എത്താതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാക്കും.ടൗണിലെ സ്ട്രീറ്റ് ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റുകളും എത്രയും പെട്ടെന്ന് പ്രവര്‍ത്തനസജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികള്‍: അയൂബ് പൊയിലന്‍ (പ്രസിഡന്റ്), ജോസഫ് വര്‍ഗ്ഗീസ് (ജനറല്‍ സെക്രട്ടറി), നാസര്‍ തിട്ടയില്‍ (ട്രഷറര്‍).
إرسال تعليق