Join News @ Iritty Whats App Group

മിനിറ്റുകൾ മാത്രം, കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍; ആളപായമില്ല, യാത്രക്കാര്‍ രക്ഷപ്പെട്ടു


കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍. കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെയാണ് കാറിന് തീപിടിച്ചത്. ഡ്രൈവറും കാഴ്ചപരിമിതിയുള്ള യാത്രക്കാരനും രക്ഷപ്പെട്ടു. താണ ട്രാഫിക് സിഗ്നലിനു സമീപമാണ് കാർ കത്തിയത്. ഫയർ ഫോഴ്സ് തീയണച്ചു. കഴിഞ്ഞ ദിവസം കൊല്ലത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. ചിതറയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിക്കുകയായിരുന്നു.

മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്. അപകടത്തിൽ ആളപായം ഇല്ല. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തി ഇരുവരും രക്ഷപ്പെടുകയായിരുന്നു. കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

Post a Comment

أحدث أقدم
Join Our Whats App Group