പൊതു സേവനം നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് യൂണിഫോമും ബാഡ്ജും നിർബന്ധമാക്കി കൊണ്ട് ഗതാഗത വകുപ്പിന്റെ ഉത്തരവ്. സ്വകാര്യ ബസ് സർവീസുകൾ, സ്കൂൾ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, കോൺട്രാക്ട് കാരേജുകൾ തുടങ്ങിയവയ്ക്കാണ് ഉത്തരവ് ബാധകം.
ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ തുടങ്ങിയവർ സേവന സമയത്ത് നിയമം അനുശാസിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിച്ചിരിക്കണം. കൂടാതെ പേര്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ബാഡ്ജും നിർബന്ധമാക്കി. ഇത് പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കും.
വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഗതാഗതാ വകുപ്പ് കമ്മീഷണറോട് കർശന പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്പെഷ്യൽ ഡ്രൈവ് തന്നെ നടത്തിയൂണിഫോമും ബാഡ്ജും ധരിക്കാത്തവരെ കണ്ടെത്തി പിഴ ഈടാക്കണം.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നിരത്തിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനക്കുണ്ടാവും. സ്പെഷ്യൽ ഡ്രൈവ് നടത്തി നിയമം പാലിക്കാത്തവരുടെ പേരിലെടുത്ത ശിക്ഷാനടപടികളെക്കുറിച്ച് റിപ്പോർട്ടും നല്കാനാണ് ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇത്തരം വാഹനങ്ങളിലെ ജീവനക്കാർക്ക് ഇത് ബാധകമാണോ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
إرسال تعليق