അഹമ്മദാബാദ്: ഗുജറാത്തിൽ നദിയിൽ കുളിക്കാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു. ഗാന്ധിനഗർ ജില്ലയിൽ ദെഹ്ഗാം താലൂക്കിലെ വസ്ന സൊഗ്തി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. മെഷ്വോ നദിയിൽ കുളിക്കാൻ ഇറങ്ങിയ എട്ട് ഗ്രാമവാസികൾ മരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
നദിയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ എത്തിയ ഗ്രാമവാസികളാണ് അപകടവിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. നദിയിൽ കുളിക്കാൻ എത്തിയവരാണ് മുങ്ങി മരിച്ചതെന്ന് അധികൃതർ പറഞ്ഞു.
അപകടമുണ്ടായ സ്ഥലത്തിന് അൽപം അകലെയായി ഒരു ചെക്ക് ഡാമിന്റെ നിർമാണ പ്രവൃത്തികൾ നടന്നുവരുന്നുണ്ട്. ഇത് കാരണം നദിയിലെ ജലനിരപ്പ് അടുത്തിടെ ഉയർന്നു. ഇത് മനസിലാക്കുന്നതിൽ വന്ന വീഴ്ചയാകാം അപകടത്തിൽ കലാശിച്ചതെന്നാണ് അധികൃതരുടെ നിഗമനം. വിശദമായ അന്വേഷണം നടന്നുവരുന്നു.
إرسال تعليق