തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി. എസ്. രശ്മി (38) അന്തരിച്ചു. ക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം നിലവില്‍ ഈരാറ്റുപേട്ട ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പാലാ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് മൂന്നിനായിരിക്കും സംസ്കാരം നടക്കുക. ഭർത്താവ് ദീപപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആണ്.
إرسال تعليق