കൊച്ചി: നടന്‍ ബാബുരാജിനെതിരേ ലൈംഗിക പീഡനം ആരോപിച്ച യുവതി, മലപ്പുറം എസ്.പി: എസ്. ശശിധരനെതിരേ പരാതിയുമായി രംഗത്ത്. മലപ്പുറം എസ്.പി. ശശിധരനെതിരേ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അവര്‍ പരാതി നല്‍കി.
വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരന്‍ കുറ്റം മറച്ചുവച്ചെന്നാണു പരാതിയില്‍ പറയുന്നത്. കുറ്റകൃത്യം നടന്ന സമയത്തു കൊച്ചി ഡി.സി.പിയായിരുന്ന ശശിധരനോടു പറഞ്ഞിരുന്നതായി യുവതി വ്യക്തമാക്കിയിരുന്നു. പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചതില്‍ ക്രിമിനല്‍ നടപടി എടുക്കണമെന്നാണു ആവശ്യം.
2019 ല്‍ ബലാത്സംഗം നടന്നതായാണു യുവതിയുടെ മൊഴി. പിന്നീട് 2023 ല്‍ ഇക്കാര്യം അന്നു കൊച്ചി ഡി.സി.പി. ആയിരുന്ന ശശിധരനോടു പറഞ്ഞിരുന്നുവെന്നാണു യുവതിയുടെ മൊഴിയിലുള്ളത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയാണു പരാതി നല്‍കിയത്. ആലുവയിലെ വീട്ടില്‍വച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു പരാതി.
സംഭവത്തില്‍ രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്നും 2019 ല്‍ ആണ് സംഭവമുണ്ടായതെന്നും നടി പ്രതികരിച്ചു. അമ്മ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു സിദ്ധിഖിനു പകരം ബാബുരാജിനെ പരിഗണിക്കുന്നതിടയിലാണു പുതിയ ആരോപണം ഉയര്‍ന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോശമായി പെരുമാറിയെന്നു അവര്‍ പറഞ്ഞു.
إرسال تعليق