കൊച്ചി: കൊച്ചിയിൽ താരസംഘടന അമ്മയുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്. ലൈംഗികാതിക്രമ കേസിലുൾപ്പെട്ട നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ അമ്മയുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അമ്മ ഓഫീസിലെത്തിയത്.
'അമ്മ'യുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്; രേഖകൾ പിടിച്ചെടുത്തു
News@Iritty
0
إرسال تعليق