Join News @ Iritty Whats App Group

ഇരിട്ടി നഗരത്തിൽ വാഹനങ്ങൾക്ക് പാർക്കിംങ്ങ് സമയം മൂന്ന് മണിക്കൂർ ; നടപടി കർശനമാക്കി പോലീസ്

ഇരിട്ടി: ഇരിട്ടി നഗരത്തിലെ പർക്കിംങ്ങ് സംവിധത്തിൽ ഇടപെട്ട് കർശന നടപടികളുമായി പോലീസ്. നഗരത്തിലെ അംഗീകൃത പാർക്കിംങ്ങ് ഏരിയയിൽ അനുവദനീയമായ പാർക്കിംങ്ങ് മുന്ന് മണിക്കൂറാക്കി മാറ്റിയാണ് കർശന നടപടികളുമായി പോലീസ് രംഗത്തെത്തിയത്. ഇരിട്ടി സി ഐ എ.കുട്ടികൃഷ്ണന്റെ നിർദ്ദേശപ്രകാരം എസ് ഐ റെജിസ്‌ക്കറിയയുടെ നേതൃത്വത്തിൽ ഇരിട്ടി പാലം മുതൽ പയഞ്ചേരിമുക്ക് വരെ വെള്ളിയാഴ്ച്ച പോലീസ് പരിശോധന നടത്തി. മണിക്കൂറുകളോളം പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയ 25ഓളം വാഹനങ്ങൾക്ക് സ്റ്റിക്കർ പതിപ്പിച്ചു. മൂന്ന് മണിക്കൂറിന് ശേഷം വീണ്ടും പരിശോധന നടത്തി പാർക്കിംങ്ങ് ഏരിയയിൽ നിന്നും മാറ്റാത്ത വാഹന ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെ ചുമത്തനാണ് തീരുമാനം.


രാവിലെ എത്തുന്ന വാഹനങ്ങൾ ടൗണിൽ മേലേ സ്റ്റാൻഡ് മുതൽ പയഞ്ചേരിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം ടൗണിൽ എത്തുന്നവർക്കും വ്യാപാരികൾക്കും അനുഭവപ്പെടുന്ന പ്രയാസങ്ങൾ കണക്കിലെടുത്താണ് പോലീസ് നടപടി. പോലീസും നഗരസഭയും ചേർന്ന് നിശ്ചയിച്ച അംഗീകൃത പാർക്കിംങ്ങ് ഏരിയയിൽ അതി രാവിലെ മുതൽ പാർക്ക് ചെയ്ത് തലശ്ശേരി , കണ്ണൂർ ഭാഗങ്ങളിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവർ ഏറെയാണ്. ഇത്തരം വാഹനങ്ങൾ രാത്രി വൈകിയേ പാർക്കിംങ്ങ് ഏരിയയിൽ നിന്നും തിരിച്ചു കൊണ്ടുപോകാറുള്ളൂ. ഇതുമൂലം നഗരത്തിൽ സാധനങ്ങൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത അവസ്ഥ വർഷങ്ങളായി തുടരുകയയിരുന്നു.
               

ഇരിട്ടി പഴയ പാലത്തും, പഴയ ബസ് സ്റ്റാൻഡിലെ നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിലും ഉൾപ്പെടെ പേപാർക്കിംഗ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് ആരും ഉപയോഗപ്പെടുത്താറില്ല. ചെറിയ വാടക നല്കി സുരക്ഷിതമായി മണിക്കൂറുകളോളം പാർക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടായിട്ടും വാഹനങ്ങൾ റോഡരികിൽ തന്നെ നിർത്തി പോകുന്നവരെ പിടികൂടി പിഴ ചുമത്തുകയാണ് പിരശോധനയിലൂടെ ഇപ്പോൾ പോലീസ് ചെയ്യുന്നത്. പോലീസിന്റെ നടപടിയിലൂടെ പേ പാർക്കിംങ്ങ് ഉപയോഗിക്കാത്തവർക്ക് ഇതൊരു താക്കീതായി മാറും. 

നഗരത്തിലെ റോഡരികുകളിൽ അനധികൃതമായി നിർത്തിയ വാഹനങ്ങളുടെ മുകളിൽ പതിക്കുന്ന സ്റ്റിക്കറിൽ സമയവും രേഖപ്പെടുത്തും. തുടർന്ന് മൂന്ന് മണിക്കൂറിനു ശേഷം വീണ്ടും പോലീസ് ഈ വാഹനങ്ങൾ പരിശോധിക്കും. എന്നിട്ടും ഈ വാഹനങ്ങൾ ഇവിടെ നിന്നും മാറ്റിയില്ലെങ്കിലാണ് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. എല്ലാ ദിവസങ്ങളിലും പരിശോധിക്കാനും സ്റ്റിക്കർ പതിപ്പിക്കാനും പോലീസിനെ നിയോഗിക്കും. ഇതോടെ ഇരിട്ടി ടൗണിൽ പല ആവശ്യങ്ങൾക്കും എത്തുന്ന ആളുകൾക്ക് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് അവരുടെ ആവശ്യങ്ങൾ നിറവേറ്റി തിരിച്ച് പോകുവാനുള്ള സൗകര്യം എളുപ്പമാകും എന്നാണ് പോലീസും നഗര സഭയും കരുതുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group