Join News @ Iritty Whats App Group

പെട്രോള്‍ പമ്പില്‍ ഇന്ധനത്തിന്റെ അളവില്‍ തട്ടിപ്പ്; ക്രമക്കേട് കൂടുതല്‍ ഈ ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക പമ്പുകളിലും ഇന്ധനത്തിന്റെ അളവില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍. അളവുതൂക്ക പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ സര്‍ക്കാരിന്റെ സിവില്‍ സപ്ലൈസ് പമ്പുകളില്‍ അടക്കം വില്‍ക്കുന്ന ഇന്ധനത്തിന്റെ അളവില്‍ വ്യാപകമായി ക്രമക്കേടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ പമ്പുകള്‍ക്ക് ലീഗല്‍ മെട്രോളജി വിഭാഗം പിഴ ചുമത്തിയിട്ടുണ്ട്.



ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണ് എന്ന് കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകള്‍ക്ക് 510 പമ്പുകള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ആകെ 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61) ജില്ലയിലാണ് ഇത്തരം ക്രമക്കേട് കൂടുതല്‍.



തൊട്ടുുപിന്നില്‍ എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളാണ്, കുറവ് വയനാട്ടിലും (15). കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചട്ടപ്രകാരം അഞ്ച് ലിറ്റര്‍ ഇന്ധനം വില്‍ക്കുമ്പോള്‍ അതില്‍ 25 മില്ലി ലിറ്റര്‍ കൂടുകയോ കുറയുകയോ ചെയ്യുന്നതില്‍ പിഴവില്ല. എന്നാല്‍ ചില പമ്പുകളില്‍ 100 മുതല്‍ 120 മില്ലി ലീറ്റര്‍ വരെ വ്യത്യാസമുണ്ട് എന്നാണ് കണ്ടെത്തല്‍.



കൊല്ലത്തെ 29 പമ്പുകളില്‍ പരിശോധന നടത്തിയതില്‍ നാലിടത്താണ് അളവില്‍ കൃത്രിമം കണ്ടെത്തിയത്. ഇതോടെ ഈ പമ്പുകളുടെ വിതരണം നിര്‍ത്തിവച്ച് ഡെപ്യൂട്ടി കണ്‍ട്രോളര്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്. അനുവദനീയമായ അളവ് വ്യത്യാസം മുതലെടുത്ത് പലയിടത്തും വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത്. നോസില്‍ സീല്‍ ചെയ്യുമ്പോള്‍ തന്നെ 5 ലിറ്ററിന് 25 മില്ലി ലിറ്റര്‍ കുറക്കും.



ഈ സാഹചര്യചത്തില്‍ രണ്ട് ലിറ്റര്‍ ഇന്ധനം അടിക്കുന്നവര്‍ക്ക് 10 മില്ലി ലിറ്റര്‍ കുറവ് ഇന്ധനത്തിന്റെ അളവിലുണ്ടാകും. എന്നാല്‍ മെഷീനിലും ബില്ലിലും രണ്ട് ലിറ്റര്‍ തന്നെയായിരിക്കും രേഖപ്പെടുത്തുക. ഇന്ധനം നിറയ്ക്കുമ്പോള്‍ നോസിലില്‍ തുടര്‍ച്ചയായി പ്രസ് ചെയ്ത് അളവില്‍ ക്രമക്കേട് നടത്തുകയാണ്. തുടര്‍ച്ചയായി പ്രസ് ചെയ്യുമ്പോള്‍ നോസിലില്‍ വായു കയറാന്‍ കാരണമാകും.



ഇതോടെ ടാങ്കില്‍ വീഴുന്ന ഇന്ധനത്തിന്റെ അളവ് കുറയും. നോസില്‍ ടാങ്കില്‍ വെച്ചാലുടന്‍ ജീവനക്കാരോട് ലോക്ക് ചെയ്ത് കൈയെടുക്കാന്‍ പറയണം. മാത്രമല്ല ഇന്ധനം നിറച്ചയുടന്‍ നോസില്‍ ടാങ്കില്‍ നിന്ന് എടുത്ത് മാറ്റാനും അനുവദിക്കരുത്. അവസാന തുള്ളി ഇന്ധനവും ടാങ്കില്‍ വീണുവെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമെ നോസില്‍ പുറത്തെടുക്കാന്‍ പാടുള്ളൂ.

Post a Comment

أحدث أقدم
Join Our Whats App Group