പക്ഷിപ്പനിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നാല് ജില്ലകളില്‍ കോവി, താറാവ് വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഗസ്റ്റ് വിജ്ഞാപനം. നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഡിസംബര്‍ 31 വരെ നാല് മാസത്തെക്കാണ്.ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോഴി താറാവ് വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തി. കൂടാതെ പത്തനംതിട്ടയില്‍ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുന്‍സിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കോഴി താറാവ് വളര്‍ത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിര്‍ദേശം. വിജ്ഞാപനം നടന്നത് 2009 ലെ മൃഗങ്ങളിലെ പകര്‍ച്ചവ്യാധികല്‍ തടയല്‍, നിയന്ത്രണ നിയമ പ്രകാരമാണ്.
പക്ഷിപ്പനിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പക്ഷിപ്പനിയെ തുടര്‍ന്ന് ജില്ലയില്‍ ഈ വര്‍ഷം താറാവും കോഴിയുമുള്‍പ്പെടെ ഒന്നര ലക്ഷത്തിലേറെ പക്ഷികള്‍ നഷ്ടമായിരുന്നു. 2.64 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. എന്നാല്‍ പക്ഷിപ്പനി അകന്നതോടെ ദുരിതങ്ങള്‍ കഴിഞ്ഞെന്ന് കരുതിയതാണ് കര്‍ഷകര്‍. ഓണക്കാല എത്തിയതോടെ പുതിയ നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
إرسال تعليق