ഇനി മുതൽ സ്വകാര്യ ബസുകളിലെ ജീവനക്കാർ യൂനിഫോമും നെയിം ബോർഡും നിർബന്ധമായും ധരിക്കേണ്ടി വരും. 2011 ൽ ഇറങ്ങിയ ഉത്തരവ് കർശനമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. ജീവനക്കാര്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധന നടത്താൻ മോട്ടോർവാഹന വകുപ്പിന് മന്ത്രി ഗണേഷ് കുമാർ നിർദ്ദേശം നൽകി.
ബസിലെ ജീവനക്കാരിൽ നിന്നും മോശം അനുഭവം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ജീവനക്കാർക്കെതിരെ പരാതിപ്പെടാൻ അവരുടെ പേര് വിവരങ്ങൾ ആവശ്യമാണെന്നും അതിനാൽ നെയിംബോർഡ് നിർബന്ധമാക്കണമെന്നും ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ 12 വർഷങ്ങൾക്ക് മുൻപാണ് സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വകാര്യ ബസിൽ പലപ്പോഴും കണ്ടക്ടറായും ഡ്രൈവർമാരായുമെല്ലാം ഒന്നിൽ കൂടുതൽ ജീവനക്കാർ ഉണ്ടാകാറുണ്ട്. ആളില്ലാതാകുമ്പോൾ കിട്ടുന്നയാളെ വെച്ച് സർവ്വീസ് നടത്തുന്ന പതിവും ഉണ്ട്. അതുകൊണ്ട് തന്നെ ഇവരുടെയെല്ലാം വിവരങ്ങൾ കൃത്യമായി ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു തീരുമാനം.
ഉത്തരറവിറങ്ങിയ ആദ്യ ദിവസങ്ങളിൽ നിയമം പാലിക്കപ്പെട്ടെങ്കിലും പിന്നെ വീണ്ടും കാര്യങ്ങൾ പഴയപടിയായി. അടുത്ത കാലത്ത് സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ നിയമം കർശനമാക്കാൻ ഒരുങ്ങുന്നതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.
ഓട്ടോറിക്ഷകൾക്ക് 4 തരം പെർമിറ്റ് നടപ്പാക്കിയേക്കും
ഓട്ടോറിക്ഷകൾക്ക് 4 തരം പെർമിറ്റ് അനുവദിക്കുന്നത് ഗതാഗത വകുപ്പിന്റെ പരിഗണനയിൽ. സ്റ്റേറ്റ്, സിറ്റി, ഇന്റർ ഡിസ്ട്രിക്ട് എന്നിങ്ങനെയായിരിക്കും പെർമിറ്റുകൾ നൽകുകയെന്ന് കേരള കൗമുദി റിപ്പോർട്ടിൽ പറയുന്നു. ഓരോ പെർമിറ്റിനും ഓരോ നിറങ്ങളായിരിക്കും നൽകുക.
സ്റ്റേറ്റ് പെർമിറ്റ് നൽകാനുള്ള നീക്കത്തിനെതിരെ നേരത്തെ സി ഐ ടി യു കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ എതിർപ്പുകളിൽ നിന്നും യൂണിയൻ പിൻമാറിയിട്ടുണ്ട്. സി ഐ ടി യുടെ ആവശ്യങ്ങൾ ഗതാഗത വകുപ്പ് അംഗീകരിച്ചതിന് പിന്നാലെയാണ് പിൻമാറ്റം.
സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി നികുതി വർദ്ധിപ്പിക്കരുത്,. സ്റ്റേറ്റ് പെർമിറ്റ് ആവശ്യക്കാർക്ക് മാത്രം നൽകണം, സ്റ്റേറ്റ് പെർമിറ്റിന് താത്പര്യമില്ലാത്തവർക്ക് സ്വന്തം ജില്ലയോട് ചേർന്നുള്ള ജില്ലയിൽ പൂർണമായി സഞ്ചരിക്കാൻ അനുമതി നൽകണം, സിറ്റി പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ സിറ്റിയിൽ പാർക്ക് ചെയ്ത് ആളെ കയറ്റുന്നതിന് അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളായിരുന്നു സർക്കാർ അംഗീകരിച്ചത്.
إرسال تعليق