ഇരുചക്ര വാഹനത്തിൽ നിന്നും വീണ്
പരിക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കേളകം നാനാനിപൊയിൽ വെച്ച് ഇരുചക്ര
വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ
തെറിച്ച് വീണ് മരിച്ചു. മടപ്പുരച്ചാൽ സ്വദേശിനി
കൊല്ലം പ്ലാക്കൽ ഉഷ (55) ആണ് മരിച്ചത്.
ഭർത്താവ് രാജനും പരിക്കേറ്റു. ഉഷയെ ഉടൻ
തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്ച
രാത്രി 8 മണിയോടെയായിരുന്നു അപകടം.
إرسال تعليق