ഇരിട്ടി: വിളക്കോട് പാറക്കണ്ടം തൊണ്ടങ്കുഴിയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി ഷാഹുൽ ഹമീദിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. കൊലപാതകം നടത്തുന്നതിനിടെ പരിക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം മുഴക്കുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തി മട്ടന്നൂർ കോടതിയിൽ ഹാജറാക്കിയ ശേഷം കുത്തുപറമ്പ് സബ് ജയിലിൽ റിമാൻഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പടക്കമുള്ള നിയമ നടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടി പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ആഗസ്ത് 16 നാണ് പ്രതി ഷാഹുൽ ഹമീദ് ഭാര്യ സൽമയെയും ഭാര്യാ മാതാവ് അലീമയെയും വെട്ടിക്കൊലപ്പെടുത്തിയത്
വിളക്കോട് പാറക്കണ്ടം തൊണ്ടങ്കുഴിയിലെ ഇരട്ടക്കൊലപാതകം; പ്രതി ഷാഹുൽ ഹമീദിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു
News@Iritty
0
إرسال تعليق