Join News @ Iritty Whats App Group

പയഞ്ചേരിയിൽ കാറിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു

ഇരിട്ടി: പയഞ്ചേരിയിൽ കാറിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. 

പയഞ്ചേരി വായനശാലയ്ക്കു സമീപത്തെ കിഴക്കെ പറമ്പിൽ ഹൗസിൽ സി.കെ.നാരായണൻ (68) ആണ് മരിച്ചത്.

ഇരിട്ടി - പേരാവൂർ റോഡിൽ പയഞ്ചേരി വായനശാലയ്ക്കു സമീപത്തെ കിഴക്കെ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. 

വീട്ടിൽ നിന്നും തൊട്ടടുത്ത കടയിലേക്ക് റോഡരികിലൂടെ നടന്നു വരികയായിരുന്ന നാരായണനെ ഇരിട്ടി ഭാഗത്തു നിന്നും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എടത്തൊട്ടി കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ മറ്റൊരു വാഹനത്തിനിടയിൽ കുടുങ്ങിയതിനെ തുടർന്ന് ഇരു വാഹനത്തിനും മിടയിൽ പെട്ട് ഗുരുതര പരുക്കേറ്റ നാരായണനെ ഉടൻ ഇരിട്ടിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഭാര്യ: യശോദ
മക്കൾ: ഷാജി (ലോറിഡ്രൈവർ), ഷിബു ( ജ്വല്ലറി വയനാട്), ഷൈനി, ശ്രീന ( ബ്യൂട്ടീഷൻ, ഇരിട്ടി ).
മരുമക്കൾ: ഇന്ദു,മദൻ മോഹൻ, പ്രവീൺ

മൃതദേഹം പോസ്റ്റ് മോർട്ടംനടപടികൾക്കായി കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ്മോർച്ചറിയിലേക്ക് മാറ്റി

Post a Comment

أحدث أقدم
Join Our Whats App Group