മംഗലാപുരം: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഈശ്വര്‍ മല്‍പെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ പുറത്തെത്തിച്ചു. പരിശോധനയില്‍ രണ്ടു ടയറുകളും ക്യാബിനുമാണ് പുറത്തെത്തിച്ചത്. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെയും തിരച്ചില്‍ തുടരുമെന്ന് മാല്‍പെ അറിയിച്ചു.
പുറത്തെത്തിച്ച ഭാഗം ടാങ്കറിന്റേത് ആണ്. ലോറിയുടേത് അല്ലെന്നുമാണ് കണക്കാക്കുന്നത്. അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുള്ള തെരച്ചില്‍ രണ്ട് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ ആദ്യത്തെ പോയിന്റില്‍ നിന്നാണ് ടാങ്കറിന്റെ രണ്ട് ടയറുകളും ആക്‌സിലേറ്ററും കണ്ടെത്തിയത്. രണ്ടാം പോയിന്റില്‍ നിന്നാണ് ടാങ്കറിന്റെ ക്യാബിന്‍ കണ്ടെത്തിയത്. ഏറെ നേരം നീണ്ട് നിന്ന് ഈശ്വര്‍ മാല്‍പെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ച് കയരയിലേക്ക് കയറി. നാളെയും മുങ്ങി തെരച്ചില്‍ തുടരും എന്ന് ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രദേശത്ത് രണ്ട് മണിക്കൂര്‍ കൂടി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരും. നാവികസേന അടയാളപ്പെടുത്തിയ നാല് പോയന്റുകളിലാണ് പരിശോധന തുടരുക.
إرسال تعليق