കൊച്ചി; അന്തരിച്ച സിപി ഐ എം നേതാവ് എം എ ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനാകില്ലെന്ന് തീരുമാനത്തിലുറച്ച് മകള്‍ ആശ ലോറന്‍സ്. അപ്പന്‍ പോകേണ്ടത് അമ്മയുടെ കൂടെയെന്നായിരുന്നു ആശയുടെ പ്രതികരണം.പൊതുദര്‍ശനം നടന്ന ടൗണ്‍ ഹാളില്‍ വലിയ വാക്കേറ്റമുണ്ടായി.
ആശയും മകനും പാര്‍ട്ടി പ്രവര്‍ത്തകരുമായിയാണ് വാക്കേറ്റമുണ്ടായത്. എന്നാല്‍ ആശയുടെ മകന്റെ പ്രതികരണം' അലവലാതി സഖാക്കള്‍ അമ്മയെ തള്ളിയിട്ടെന്നായിരുന്നു. ആശയും മകനും പൊതുദര്‍ശനഹാളില്‍ നിന്ന് മാറാന്‍ തയ്യാറായിരുന്നില്ല. എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
തീരുമാനമുണ്ടാകും വരെ എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹര്‍ജിയില്‍ തീരുമാനം പിന്നീടുണ്ടാകും. എത്രയും വേ?ഗം വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും കോടതി പറഞ്ഞു. ഇന്ന് വൈകിട്ട് നാല് മണിക്ക് എം എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെതിരായാണ് ആശ ലോറന്‍സ് ഹര്‍ജി സമര്‍പ്പിച്ചത്.
إرسال تعليق