ഇരിട്ടി: കൊട്ടിയൂർ-മാനന്തവാടി ബോയ്സ് ടൗണ്‍ ചുരംപാതയില്‍ ഇന്ധനം തീർന്നു ചരക്ക് ലോറി കുടുങ്ങി. ഇതുവഴിയുള്ള ഗതാഗതം ഏറെനേരം സ്തംഭിച്ചു.
വൈകുന്നേരം ആറരയോടെയാണ് ലോറി ഇന്ധനം തീർന്ന് പാതയില്‍ കുടുങ്ങിയത്. ഇന്ധനം എത്തിച്ച് നിറച്ച ശേഷം രാത്രി എട്ടരയോടെ ലോറി മാറ്റിയ ശേഷമാണ് ഗതാഗതം സുഗമമായത്.
കേളകം, തലപ്പുഴ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. നെടുംപൊയില്‍ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചതോടെ നൂറുകണക്കിന് വാഹനങ്ങള്‍ ആണ് പാല്‍ചുരം ചുരം പാതയിലൂടെ നിത്യേന കടന്നുപോകുന്നത്.
إرسال تعليق