Join News @ Iritty Whats App Group

കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ ട്രാക്ക്‌ മാറി നിര്‍ത്തി; യാത്രക്കാര്‍ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

 

കണ്ണൂർ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ ട്രാക്ക് മാറി നിർത്തിയത് യാത്രക്കാരെ വലച്ചു. ഒന്നാം പ്ലാറ്റ്ഫോമില്‍ നിർത്തേണ്ട ഷൊർണൂർ -- കണ്ണൂർ മെമുവാണ് നടുവിലെ ട്രാക്കില്‍ നിർത്തിയത്.


മെമു എത്തുമ്ബോള്‍ ഗുഡ്സ് ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതോടെ മെമു നടുവിലെ ട്രാക്കില്‍ നിർത്തി. 



നിർത്തിയത് പ്ലാറ്റ്ഫോമില്ലാത്ത ട്രാക്കിലായതിനാല്‍ ബുദ്ധിമുട്ടിയാണ് മെമുവിലെ യാത്രക്കാർ ഇറങ്ങിയത്. മൂന്നാം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഷൊർണൂർ ഭാഗത്തേക്കുള്ള സ്പെഷ്യല്‍ എക്സ്പ്രസും നേത്രാവതി എക്സ്പ്രസും കടന്നുപോയി. പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. യാത്രക്കാരുടെ ജീവന് വിലകല്‍പ്പിക്കാത്ത റെയില്‍വേ നടപടിയില്‍ പ്രതിഷേധം ശക്തമായി.

Post a Comment

أحدث أقدم
Join Our Whats App Group