Join News @ Iritty Whats App Group

തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചത് പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി



തലശ്ശേരി:പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി ട്രെയിൻ തട്ടിമരിച്ചു.

പുന്നോല്‍ കുറിച്ചിയില്‍ 'ഹിറ'യില്‍ പി.എം. അബ്ദുന്നാസർ -മൈമൂന (ഉമ്മുല്ല) ദമ്ബതികളുടെ മകള്‍ ഇസ്സ (17) ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂള്‍, വിളയാങ്കോട് ഇബ്നുഹൈത്തം അക്കാദമി വിദ്യാർഥിനിയാണ്. ഇന്ന് പുലർച്ചെ പുന്നോല്‍ ഹോട്ടല്‍ കോരൻസിന് സമീപമാണ് ഇസ്സയെ ട്രെയിൻതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2013ല്‍ ജനവാസ മേഖലയായ പുന്നോല്‍ പെട്ടപ്പാലത്ത് തലശ്ശേരി നഗരസഭയിലെ മാലിന്യം തള്ളുന്നതിനെതിരെ നടന്ന ജനകീയ സമരത്തില്‍ അന്ന് ആറുവയസ്സുകാരിയായ ഇസ്സ കുടുംബസമേതം പങ്കെടുത്തിരുന്നു. സമരത്തിനിടെ ലാത്തികൊണ്ട് പൊലീസ് കുഞ്ഞ് ഇസ്സയുടെ വയറ്റില്‍ കുത്തുന്ന ഫോട്ടോ ഏറെ വിവാദമായിരുന്നു. 

സഹോദരങ്ങള്‍: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).

Post a Comment

أحدث أقدم
Join Our Whats App Group