Join News @ Iritty Whats App Group

പുഷ്പന്റെ സംസ്‌കാരം ഇന്ന്; രാവിലെ മുതല്‍ പൊതുദര്‍ശനം


കണ്ണൂര്‍; അന്തരിച്ച സിപി എം പ്രവര്‍ത്തകനും കുത്തുപറമ്പ് സമരനായകനുമായ പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ചൊക്ലിയിലെ വീട്ടുവളപ്പില്‍ 5 മണിക്കാണ് സംസ്‌കാരം.ഇന്ന് രാവിലെ പല ഇടങ്ങളില്‍ പുഷ്പന്‍രെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടു പോകും. രാവിലെ പത്തു മണി മുതല്‍ പതിനൊന്നര വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്ന് ചൊക്ലിയിലെ രാമ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷമാണ് സംസ്‌കാരം. കൂത്തു പറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന പുഷ്പന്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group