തിരുവനന്തപുരം :ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി നടി മഞ്ജു വാര്യർ. അർജുൻ ഇനിയെന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്ന് നടി കുറിച്ചു.
‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും,’ എന്നാണ് ഈ വാർത്തയോട് പ്രതികരിച്ച് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
72 ദിവസങ്ങൾ ….. ദിവസങ്ങളോളം അർജുന്റെ തിരിച്ചു വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ആരുമല്ലായിരുന്ന അർജുനെ കാണാതായത് മുതൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായി.. ഒന്ന് തിരിച്ച് വരാൻ കുറെ യധികം പ്രതീക്ഷിച്ചു .. ഒടുവിൽ ഗംഗാവലിപുഴയുടെ അടിത്തട്ടിൽ തന്റെ പ്രിയപ്പെട്ട ലോറിക്കുള്ളിൽ അർജുനെ കണ്ടെത്തിയിരിക്കുകയാണ്.
إرسال تعليق