Join News @ Iritty Whats App Group

നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാകില്ല; 9 വയസുകാരിയെ ദുരിതത്തിലാക്കിയ അപകടത്തിൽ ഹൈക്കോടതി ഇടപെടൽ


കോഴിക്കോട് വടകരയിൽ വാഹനാപകടത്തെ തുടർന്ന് 9 വയസുകാരി കോമയിലായ സംഭവത്തിൽ സ്വമേധയ എടുത്ത കേസ് പരി​ഗണിച്ച് ഹൈക്കോടതി.


നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാകാത്തതെന്ന് കോടതി നിരീ​ക്ഷിച്ചു. ആവശ്യമായ ചികിത്സാ സഹായം നൽകാനും കോടതി നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനടക്കമാണ് നിർദേശം. കെൽസയും നഷ്ടപരിഹാരത്തിനായുള്ള സഹായങ്ങൾ നൽകണം. സബ് കളക്ടറെ കൂടി കേസിൽ സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. ഹൈക്കോടതി കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group