Join News @ Iritty Whats App Group

അപകടങ്ങൾ തുടർക്കഥയായി മാക്കൂട്ടം ചുരം റോഡ്;ബുധനാഴ്ച പുലർച്ചെ രണ്ട് ലോറികൾ മറിഞ്ഞ് 8 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ഇരിട്ടി : അപകടങ്ങൾ തുടർക്കഥയായി മാക്കൂട്ടം ചുരം റോഡ്. ബുധനാഴ്ച പുലർച്ചെ രണ്ട് ലോറികൾ മറിഞ്ഞ് 8 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ നിരവധി വാഹനങ്ങളും യാത്രക്കാരും വൈദ്യുതിബന്ധംപോലുമില്ലാത്ത കൊടും വനത്തിൽ അകപ്പെട്ടു. 



ബുധനാഴ്ച പുലർച്ചെ 3 മണിയോടെ മാക്കൂട്ടം ചുരത്തിലെ മെതിയടി പാറയിലെ വളവിലാണ് അപകടം നടന്നത്. കർണ്ണാടകയിൽ നിന്നും കണ്ണൂർ വളപട്ടണത്തേക്ക് മരവുമായി വന്ന ലോറിയാണ് ആദ്യം നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞത്. ഇതോടെ കൊടും വളവിൽ മറ്റ് വാഹനങ്ങൾക്ക് തിരിഞ്ഞു കയറാൻ കഴിയാത്ത അവസ്ഥയായി. ബൈക്കുകൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വിധത്തിലുള്ള ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ കൊഴിയുമായി എത്തിയ ഒരു പിക്കപ്പ് വാൻ ഈ വഴിയിലൂടെ കടന്നുപോകാൻ ശ്രമിക്കുകയും ഇത് അപകടത്തിൽ പെടുകയും ചെയ്തു. ഇതോടെ ഒരു വാഹനത്തിനും കടന്നുപോകാനാവാത്ത വിധം റോഡ് പൂർണ്ണമായും തടസ്സപ്പെട്ടു.വീരാജ്പേട്ടയിൽ നിന്നും എത്തിയ റിക്കവറി വാഹനം ഉപയോഗിച്ച് പിക്കപ്പ് വാൻ വലിച്ചുമാറ്റിയെങ്കിലും ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു. വള്ളിത്തോടുനിന്നും എത്തിയ വലിയ ക്രയിൻ ഉപയോഗിച്ച് 11 മണിയോടെ മറിഞ്ഞ ലോറി നിവർത്തി യാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. .
 


ഓണാവധിക്കായി ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ പട്ടണങ്ങളിൽ നിന്നും വന്ന യാത്രക്കാരനാണ് മണിക്കൂറുകൾ ബ്രഹ്മഗിരി സങ്കേതത്തിന്റെ ഭാഗമായ കൊടും വനത്തിൽ കുടുങ്ങിയത് . 40 ൽ അധികം ടുറിസ്റ്റ് ബസുകളും, കെ എസ് ആർ ടി സി ബസുകളും, സ്വകര്യവാഹനങ്ങൾ ഉൾപ്പടെയുള്ള ചെറുവാഹനങ്ങലും , ചരക്ക് വാഹനങ്ങളും കൊണ്ടുള്ള വാഹനങ്ങളുടെ നീണ്ട നിര പെരുമ്പാടി വരെ നീണ്ടു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരിൽ പലരും കാൽനടയായി വെളിച്ചമോ മൊബൈൽ നെറ്റുവർക്കോ ലഭ്യമല്ലാത്ത വനത്തിലൂടെ ചുരമിറങ്ങി കൂട്ടുപുഴയിൽ എത്തുകയും ചെയ്തു. 
ഇതോടൊപ്പം മട്ടന്നൂർ എയർപോർട്ടിൽ നിന്നും യാത്രചെയ്യണ്ട വീരാജ്പേട്ടയിൽ നിന്നടക്കമുള്ള യാത്രക്കാരും ബ്ലോക്കിൽ കുടുങ്ങി യാത്ര മുടങ്ങി.

Post a Comment

أحدث أقدم
Join Our Whats App Group