ന്യൂഡൽഹി > വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 39 രൂപയാണ് കൂടിയത്. പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൻ വന്നു. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു.
ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 30 രൂപ കുറച്ചിരുന്നു. പിന്നാലെ ആഗസ്തിൽ 8.50 രൂപ വർധിപ്പിച്ചു. വില വീണ്ടും വർധിച്ചത് ഹോട്ടലുകളെയും ചെറുകിട വ്യവസായങ്ങളെയും ബാധിക്കും.
إرسال تعليق