Join News @ Iritty Whats App Group

പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 39 രൂപ

ന്യൂഡൽഹി > വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 39 രൂപയാണ് കൂടിയത്. പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൻ വന്നു. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. ഇതോടെ ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു.

ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 30 രൂപ കുറച്ചിരുന്നു. പിന്നാലെ ആ​ഗസ്തിൽ 8.50 രൂപ വർധിപ്പിച്ചു. വില വീണ്ടും വർധിച്ചത് ഹോട്ടലുകളെയും ചെറുകിട വ്യവസായങ്ങളെയും ബാധിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group