Join News @ Iritty Whats App Group

വയനാടിന് മുസ്ലിംലീഗിന്‍റെ ധനസമാഹരണം വഴി ലഭിച്ചത് 36.8 കോടി

വയനാടിന് വേണ്ടി മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണം സമാപിച്ചു. ഫണ്ട് സമാഹരണം പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് നടന്നത്. 36,08,11,688 കോടി രൂപയാണ് ആപ്പ് വഴി സമാഹരിച്ചത്. 22 വീടുകളുടെ നിർമ്മാണത്തിനുള്ള തുക സുമനസ്സുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2 ഏക്കർ 10 സെന്റ് ഭൂമിയും സംഭാവനയായി ലഭിച്ചു.

മുസ്ലിംലീഗ് പുനരധിവാസ പദ്ധതികൾ ഫണ്ട് സമാഹരണത്തോടൊപ്പം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതവും 57 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം വിതരണം ചെയ്തു. വാഹനങ്ങൾ നഷ്ടമായവർക്ക് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. 100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്ലിംലീഗ് നടപ്പാക്കുന്നത്.

ക്യാമ്പയിൻ അവസാനിച്ച ശേഷവും വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

Post a Comment

أحدث أقدم
Join Our Whats App Group