Join News @ Iritty Whats App Group

നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട; പിടികൂടിയത് 32 ഗ്രാം എം ഡി എം എ , രണ്ട് പേർ അറസ്റ്റിൽ


നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട; പിടികൂടിയത് 32 ഗ്രാം എം ഡി എം എ , രണ്ട് പേർ അറസ്റ്റിൽ



കോഴിക്കോട് നാദാപുരത്ത് വൻ തോതിൽ ലഹരി മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്.വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് , കമ്പളക്കാട് സ്വദേശിനി അഖില എന്നിവർ അറസ്റ്റിൽ ( 26 ) എന്നിവരാണ് അറസ്റ്റിലായത്. 



32 ഗ്രാം എം ഡി എം എയാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഇന്നലെ രാത്രി പേരേട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

Post a Comment

أحدث أقدم
Join Our Whats App Group