മലപ്പുറം: നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാസ്‌ക്ക് നിര്‍ബ്ബന്ധമാക്കിയപ്പോള്‍ രണ്ടുഗ്രാമപഞ്ചായത്തുകളിലെ അഞ്ചു വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും നിര്‍ദേശമുണ്ട. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കവും.
തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മലപ്പുറത്ത് മാസ്‌ക്ക് നിര്‍ബ്ബന്ധമാക്കിയപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ അടക്കം ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1987ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ലെന്നത് കര്‍ശനമാക്കി. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. പാല്‍, പത്രം, പച്ചക്കറി എന്നിവ രാവിലെ ആറു മണി മുതലും അല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. സിനിമാ തിയേറ്ററുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സുകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല. മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം, പൊതുജനങ്ങളുടെ യാത്രകളിലും കൂടിച്ചേരലുകളിലും മാസ്‌ക്ക് നിര്‍ബ്ബന്ധമായും ധരിക്കണം. കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും, സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെടുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. പനിക്ക് സ്വയം ചികിത്സിക്കരുത്. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടണമെന്നും പറയുന്നു. പനി,ഛര്‍ദ്ദി മറ്റ് ശാരീരിക അസ്വസ്ഥകള്‍ എന്നിവ അനുഭവപ്പെടുകയോ അവ പകരുന്ന സാഹചര്യം ഉണ്ടാകുകയോ ഉണ്ടായാല്‍ 0483- 2732010, 0483-2732050, എന്നീ നമ്പരുകളില്‍ വിളിച്ച് അറിയിക്കേണ്ടതുമാണെന്നും കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
إرسال تعليق