കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസ് മേഖലയിൽ പ്രവർത്തിക്കുന്ന സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി., ബി.എം.എസ്., എസ്.ടി.യു. എന്നീ സംഘടനകൾ സംയുക്തമായി അനിശ്ചിതകാല പണിമുടക്കിലേക്ക്.സമരത്തിൻ്റെ മുന്നോടിയായി സെപ്റ്റംബർ 20-ന് സൂചനാപണിമുടക്ക് നടത്താനും തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചു.2023 ഏപ്രിൽ മുതൽ ലഭിക്കേണ്ട മൂന്ന് ഗഡു ഡി.എ. വർധന നേടിയെടുക്കുന്നതിനും, മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ രണ്ട് വർഷത്തോളമായി വിഹിതം അടയ്ക്കാതെ സർവീസ് നടത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും, എല്ലാ ബസിലും ക്ലീനർമാർക്ക് ജോലിനൽകണമെന്നും അവശ്യപ്പെട്ടാണ് സമരം.യോഗത്തിൽ വി.വി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംയുക്ത സമിതി കൺവീനർ വി.വി. പുരുഷോത്തമൻ, എൻ. മോഹനൻ, വൈ.വൈ. മത്തായി, താവം ബാലകൃഷ്ണൻ, എൻ. പ്രസാദ്, കെ. ശ്രീജിത്ത്, ആലികുഞ്ഞി പന്നിയൂർ എന്നിവർ സംസാരിച്ചു
കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; സെപ്റ്റംബർ 20-ന് സൂചനാപണിമുടക്ക്
News@Iritty
0
إرسال تعليق