Join News @ Iritty Whats App Group

ഫോ​ണി​ലൂ​ടെ വാ​ക്കേ​റ്റം: പി​ന്നാ​ലെ നേ​രി​ട്ടെ​ത്തി സം​ഘ​ർ​ഷം; പെ​ൺ​സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​ൻ 19കാ​ര​നെ കുത്തിക്കൊന്ന സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

കൊ​ല്ലം: പെ​ൺ​സു​ഹൃ​ത്തി​ന്‍റെ പി​താ​വി​ന്‍റെ കു​ത്തേ​റ്റ് 19കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൂ‌‌​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി ‌അ​രു​ൺ​കു​മാ​ർ(19) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​ര​വി​പു​രം വ​ഞ്ചി​ക്കോ​വി​ൽ സ്വ​ദേ​ശി പ്ര​സാ​ദ് (44) ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സി​ൽ കീ​ഴ‌​ട​ങ്ങി.

മ​ക​ളെ ശ​ല്യം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് പ്ര​സാ​ദും അ​രു​ണും ത​മ്മി​ൽ ഫോ​ണി​ലൂ​ടെ ആ​ദ്യം വാ​ക്കേ​റ്റം ഉ​ണ്ടാ​യി. ഈ ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ഇ​യാ​ൾ മ​ക​ളെ ബ​ന്ധു​വീ‌​ട്ടി​ലാ​ക്കി​യി​രു​ന്നു. അ​രു​ൺ ഇ​വി​ടെ​യും എ​ത്തി എ​ന്നാ​രോ​പി​ച്ചാ​ണ് ഫോ​ണി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്.

ഇ​ക്കാ​ര്യം ചോ​ദി​ക്കാ​നാ​യി അ​രു​ൺ വീ‌​ട്ടി​ലെ​ത്തി പ്ര​സാ​ദു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​നി​ടെ പ്ര​സാ​ദ് കൈ​യി​ലു​ണ്ടാ‌​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​രു​ണി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6നു ​കൊ​ല്ലം കു​രീ​പ്പു​ഴ വെ​സ്റ്റ് ഇ​ര​ട്ട​ക്ക​ട വ​ലി​യ​ക്കാ​വ് ന​ഗ​റി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്താ​ണ് അ​രു​ണ്‍​കു​മാ​റി​നെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. 

അ​രു​ണ്‍​കു​മാ​റും മ​ക​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം താ​ന്‍ എ​തി​ര്‍​ത്തി​രു​ന്നു​വെ​ന്ന് പ്ര​സാ​ദ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

Post a Comment

أحدث أقدم
Join Our Whats App Group