തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുംബത്തെ നഷ്ടപ്പെടുകയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരണപ്പെടുകയും ചെയ്തതോടെ ഏകയായ ശ്രുതിയെ ചേർത്തു പിടിച്ചു യൂത്ത് കോൺഗ്രസ്.
വാഹനാപകടത്തിൽ പരിക്കേറ്റ ശ്രുതിക്ക് ആറുമാസത്തേക്ക് ജോലിക്ക് പോകുവാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഓരോ മാസവും 15000 രൂപ അവളുടെ ചെലവുകൾക്കായി നല്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ശ്രുതിയുടെ ഇനിയുള്ള ജീവിതത്തിൽ ഹൃദയതാളമാകേണ്ട, തണുപ്പും തണലും ആവേണ്ട പ്രിയപ്പെട്ടവൻ പെട്ടെന്ന് ഇല്ലാതായപ്പോൾ അവൾ അനുഭവിച്ച വേദന വലുതാണ്. ജിൻസന്റെയും ശ്രുതിയുടെയും വിവാഹത്തിന് യൂത്ത് കോൺഗ്രസ് സ്വർണാഭരണം സമ്മാനിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇനി അത് സാധ്യമല്ല.
ഈ ദുരന്ത ഭൂമിയിൽ ശ്രുതിയോളം ആത്മബലത്തോടെ പോരാടിയ മറ്റൊരു മുഖം നമുക്ക് കാണുവാൻ കഴിയില്ല. അവളുടെ ആത്മവിശ്വാസത്തിനും മുന്നോട്ടുള്ള പോക്കിനും ഈ കൈത്താങ്ങ് ഒരു സഹായം ആവട്ടെയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
إرسال تعليق